12 shishyanmar
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന 12 ശിഷ്യന്മാര് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന ഈ ചിത്രം, അരവിന്ദന് ,അഗരം ,വന്ദേമാതരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജന് തുളസിംഗമാണ് സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയായിരുന്നു. മലയാളം കൂടാതെ, മറ്റ് ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷിലും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇരുപത്തിയേഴ് രാജ്യങ്ങളിലാണ് നടക്കുക.
ക്രിസ്തുവിന്റെ കാലഘട്ടം അവതരിപ്പിക്കാന്‍ കൂറ്റന്‍ സെറ്റുകള്‍ തയ്യാറാക്കുകയാണെന്ന് നിര്‍മ്മാതാവ് അല്‍ത്താഫ് പറഞ്ഞു. ക്രിസ്തുവിന്റെ ദര്‍ശനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം ഉള്ളതുകൊണ്ടാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് തയ്യാറായതെന്ന് അല്‍ത്താഫ് പറയുന്നു.
12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രമാണിത്. നെറ്റ് ഫ്ലിക്സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന 12 ശിഷ്യന്മാര് നാഗരാജന് തുളസിംഗമാണ് സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സാഹിദ് അഹമ്മദ് ജാവന്, ക്യാമറ - സുകുമാര്‍ എം, സംഗീതം -ഡി ഇമ്മാന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ -ടി മുത്തുരാജ്, പി.ആര്.ഒ- അയ്മനം സാജന്
Content Highlights : 12 Shishyanmar New Movie Nagarajan thulasingam Althaf Hameed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..