കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളെ അടിസ്ഥാനമാക്കി ചെന്നൈയിലെ പെര്‍ച്ച് നാടക സംഘം അവതരിപ്പിക്കുന്ന 'അണ്ടര്‍ ദ മാംഗോസ്റ്റിന്‍ ട്രീ' എന്ന ഇംഗ്ലീഷ് നാടകം ഞായാറാഴ്ച്ച രാത്രി ഏഴിന് ജെ.ടി പാര്‍ക്കില്‍ അവതരിപ്പിക്കും. 

പ്രണയവും തമാശയും സാഹസികതയും നിറഞ്ഞുനില്‍ക്കുന്ന മുഹൂര്‍ത്തങ്ങളുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ഏഴ് ചെറുകഥകളാണ് നാടകരൂപത്തില്‍ വേദിയിലെത്തുന്നത്. പൂവന്‍പഴം, നീലവെളിച്ചം, മതിലുകള്‍, ശബ്ദങ്ങള്‍,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യന്‍ എന്നീ ചെറുകഥകളില്‍ നിന്നാണ് പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ടത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷത്തില്‍ അരങ്ങിലെത്തുക പോള്‍ മാത്യുവാണ്. ഈശ്വര്‍ ശ്രീകുമാര്‍, സിനിമാതാരം അപര്‍ണാ ഗോപിനാഥ്, റെന്‍സി ഫിലിപ്പ്, ആനന്ദ് സാമി, രവീന്ദ്ര വിജ്, ആഷിഖ സല്‍വന്‍, കരുണ അമര്‍നാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് കൃഷ്ണനാണ് സംവിധാനം.