73-ാമത് എമ്മി പുരസ്‌കാരങ്ങള്‍ തൂത്തുവാരി 'ദ ക്രൗണ്‍' സീരീസ്. മികച്ച ഡ്രാമ സീരീസ്, മികച്ച രചന, സംവിധാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ക്രൗണ്‍ കരസ്ഥമാക്കിയത്. 

ഏറ്റവും മികച്ച അഭിനേത്രിക്കുളള പുരസ്‌കാരം ക്രൗണില്‍ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലിവിയ കോള്‍മാനാണ്. ഡ്രാമ വിഭാഗത്തില്‍ മികച്ച സഹതാരത്തിനുളള ആണ്‍-പെണ്‍ പുരസ്‌കാരങ്ങളും  ക്രൗണ്‍ സ്വന്തമാക്കി. ഫിലിപ്പ് രാജകുമാരനെ അവതരിപ്പിച്ച തോബിയാസ് മെന്‍സീസാണ് മികച്ച സഹനടൻ, ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ ആണ് മികച്ച സഹനടി. 

ഡ്രാമ വിഭാഗത്തിലെ മികച്ച സംവിധാനത്തിനുളള പുരസ്‌കാരം ക്രൗണിന്റെ ഡയറക്ടര്‍ ജെസിക്ക ഹോബ്‌സിനാണ്. രചനയ്ക്കുളള പുരസ്‌കാരം പീറ്റര്‍ മോര്‍ഗനും കരസ്ഥമാക്കി. 

2021 എമ്മി പുരസ്‌കാര ജേതാക്കള്‍ 

 • മികച്ച ഡ്രാമ സീരീസ് - ദ ക്രൗണ്‍
 • മികച്ച കോമഡി സീരീസ് - ടെസ് ലാസ്സോ
 • മികച്ച വൈവിധ്യമാര്‍ന്ന ടോക്ക് ഷോ - ലാസ്റ്റഅ വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍
 • മികച്ച ലിമിറ്റഡ് സീരീസ് ദ ക്വീന്‍സ് ഗാംബിറ്റ് 
 • മികച്ച അഭിനേതാവ് -കോമഡി - ജേസണ്‍ സുഡെയ്കിസ് ( ടെഡ് ലാസോ)
 • മികച്ച അഭിനേതാവ് - ഡ്രാമ- ജോഷ് ഒ കോന്നര്‍
 • മികച്ച അഭിനേതാവ്- ലിമിറ്റഡ് സീരീസ്/ സിനിമ- ഇവാന്‍ മക്ഗ്രിഗര്‍(ഹാള്‍സ്റ്റണ്‍)
 • മികച്ച അഭിനേത്രി -കോമഡി - ജീന്‍ സ്മാര്‍ട്ട്(ഹാക്ക്‌സ്)
 • മികച്ച അഭിനേത്രി - ഡ്രാമ- ഒലിവിയ കോള്‍മാന്‍(ദ ക്രൗണ്‍)
 • മികച്ച അഭിനേത്രി- ലിമിറ്റഡ് സീരീസ്/ സിനിമ-- കേറ്റ് വിന്‍സ്ലെറ്റ് (മെയര്‍ ഓഫ് ഈസ്റ്റൗണ്‍
 • മികച്ച സപ്പോര്‍ട്ടിങ് അഭിനേതാവ് ഡ്രാമ- തോബിയാസ് മെന്‍സീസ്(ദ ക്രൗണ്‍)
 • മികച്ച സപ്പോര്‍ട്ടിങ് അഭിനേത്രി ഡ്രാമ-  ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍(ദ ക്രൗണ്‍) 
 • മികച്ച ഡയറക്ടര്‍ ഡ്രാമ-  ജെസ്സീക്ക ഹോബ്‌സ് ( ദ ക്രൗണ്‍) 
 • മികച്ച ഡയറക്ടര്‍ കോമഡി- ലൂസിയ അനീലോ(ഹാക്ക്‌സ്)
 • മികച്ച ഡയറക്ടര്‍ ലിമിറ്റഡ് സീരീസ്/ സിനിമ - സ്‌കോട്ട് ഫ്രാങ്ക് (ദ ക്യൂന്‍സ് ഗാംബിറ്റ്) 
 • മികച്ച രചന ഡ്രാമ- പീറ്റര്‍ മോര്‍ഗന്‍(ദ ക്രൗണ്‍)
 • മികച്ച രചന കോമഡി - ലൂസിയ അനിലോ, പോള്‍ ഡബ്ല്യു ഡൗണ്‍സ്, ജെന്‍ സ്റ്റാറ്റ്‌സ്‌കൈ( ഹാക്ക്‌സ്) 

Content Highlights: 'The Crown' series sweeps Emmi awards for drama