ഓസ്റ്റിയോജനിസിസ് ഇംപെര്‍പെക്ട് എന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ ജീവിക്കുന്ന ധന്യയ്ക്കും അവര്‍ നടത്തുന്ന  എന്‍ജിഒ സംഘടയായ അമൃതവര്‍ഷിണിക്കും ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ധന്യയെ നേരിട്ട് കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് ദുല്‍ഖര്‍. ചെന്നൈയില്‍ വച്ചായിരുന്നു കൂടികാഴ്ച.

'ഓസ്റ്റിയോജനിസിസ് ഇഎംപെര്‍ഫെക്ട് എന്ന് പേരുള്ള രോഗാവസ്ഥയില്‍ ജീവിക്കുന്ന ധന്യയെ നേരിട്ടു കാണാനുള്ള ഒരു വലിയ ഭാഗ്യം എനിക്കുണ്ടായി. അമൃത വര്‍ഷിണി എന്ന എന്‍ജിഒയുടെ സജീവ പ്രവര്‍ത്തകയാണ് ധന്യ. മറ്റുള്ളവരെ ബോധവല്‍ക്കരിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശം. നമുക്ക് ഓരോരുര്‍ത്തര്‍ക്കും ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയും.

ഞാന്‍ കണ്ടിട്ടുള്ളതില്‍  ഏറ്റവും പോസിറ്റീവും മനോഹരിയുമായ പെണ്‍കുട്ടിയാണ് ധന്യ. ഒരുപിടി നല്ല ഉദ്ദേശങ്ങളും ചുണ്ടില്‍ പുഞ്ചിരിയുമുള്ള ധന്യയ്‌ക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്റെ ദിവസം അവര്‍ മനോഹരമാക്കി. അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകള്‍.'- ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

dulquer salmaan

dulquer salmaan