ടികള്‍ക്കെതിരായ അധിക്ഷേപത്തിന്റെ കഥകള്‍ തുടരുമ്പോഴും അതില്‍ നിന്ന് പിന്നോട്ടുപോവാന്‍ തയ്യാറല്ല പല സിനിമാപ്രവര്‍ത്ത കരും. എഡിറ്റര്‍ ബി. ലെനിനാണ് ഇത്തരമൊരു അധിക്ഷേപവുമായി രംഗത്തുവന്നത്. തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പേരില്‍ നടി അമല പോളിനെതിരെയാണ് ലെനിന്റെ അധിക്ഷേപം. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലെനിന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തിരുട്ടുപയലെ2 എന്ന ചിത്രത്തിന്റെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നായിക അമല പോളിന്റെ പൊക്കിള്‍ കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെതിരെ സദാചാരവാദികളുടെ വന്‍ ആക്രമണമാണ് നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ലെനിനും രംഗത്തുവന്നത്.

തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമല പോള്‍ നല്‍കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. അവര്‍ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം. എന്നാണ് ലെനിന്‍ പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്-ലെനിന്‍ പറഞ്ഞു.

ചിത്രത്തിലെ നായകന്‍ ബോബി സിംഹയെക്കുറിച്ച് പറഞ്ഞ കാര്യത്തിന്റെ പേരിലും അമലയ്ക്കെതിരെ മോശപ്പെട്ട പരാമര്‍ശമാണ് ലെനിന്‍ നടത്തിയത്. തനിക്കൊപ്പമുള്ള പ്രണയരംഗങ്ങളില്‍ ബോബി സിംഹയ്ക്ക് പരിഭ്രമമുണ്ടാകാറുണ്ടെന്ന് അമല പറയുന്നു. തനിക്കായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ എന്നാണ് അമല പറയുന്നത്. മേല്‍ക്കൈ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണ്-ലെനിന്‍ ചോദിച്ചു.

പദ്മാവതിയിലെ നായിക ദീപിക പദുക്കോണിനെയും വെറുതെവിട്ടില്ല ലെനിന്‍. ദീപികയുടെ അച്ഛന്‍ തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെട്ടതാണ്. ചെയ്യുന്ന കാര്യത്തില്‍ മാന്യത കാണിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിയുന്നില്ല-ലെനിന്‍ പറഞ്ഞു.

Content Highlights: Amala Paul Deepika Padukone editor Lenin Padmavati navel Bobby Simhaa Chennai International Film Festival