യേശുദാസിന്റെ 78-ാം പിറന്നാളിനോടനുബന്ധിച്ച ശ്രീക്ക് മ്യൂസിക് പ്രത്യേക ഗാനം പുറത്തിറക്കി. പിറന്നാള്‍ ദിനമായ ജനുവരി 10-ന്  ശ്രീക്ക് മ്യൂസിക്സ് യുട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തത്.

യേശുദാസിന്റെ സംഗീതസൗകുമാര്യത്തെയും രൂപഭാവത്തെയുമൊക്കെ പ്രകീര്‍ത്തിക്കുന്ന ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് എം. ഗിരിനാഥാണ്. നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവാണ് ശ്രീകാന്ത് എം.ഗിരിനാഥ്.

യേശുദാസിന്റെ തരംഗനിസരി സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ ക്ലാസിക്കല്‍ സംഗീത അധ്യാപകന്‍ കൂടിയായ പി.എസ്.ജ്യോതികുമാര്‍ ആണ് ഇതിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുത്.

ശ്രീരഞ്ജിനി രാഗത്തിലാണ് ജഗദീശ്വരന്‍ ജന്മമേകിയ എന്നു  തുടങ്ങുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുത്. പ്രശസ്ത ചലച്ചിത്ര പിണിഗായകന്‍ രവിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ സോപകരണ സംഗീതം നിര്‍വഹിച്ചിരിക്കുത് സംഗീത സംവിധായകന്‍ കൂടിയായ രാജീവ് ശിവയാണ്. തൈക്കാട് നിസരി മ്യൂസിക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്സിങ് നിര്‍വഹിച്ചിരിക്കുത്. പാട്ട് കേള്‍ക്കാം.

Content Highlights: yesudas 78birthday song ganagandharva pranamam  Sreek Musics