ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പഴയ ഗാനമേള സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

1979 കളിലെ ഒരു സ്‌റ്റേജ്‌ഷോയാണ് പ്രചരിക്കുന്നത്. സ്‌റ്റേജ് ഷോയില്‍ അക്കാലത്ത് ഫാഷനായിരുന്ന ബെല്‍ബോട്ടം പാന്റ് ധരിച്ച് പാട്ടു പാടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. പുതിയ കാലത്ത് പിറന്നവര്‍ക്ക് കേട്ടു പരിചയം മാത്രമുള്ള ഒരു രംഗം.

'കായലും കയറും' എന്ന ചിത്രത്തിലെ 'ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍' എന്ന ഗാനമാണ് യേശുദാസ് ആലപിക്കുന്നത്. പൂവച്ചല്‍ ഖാദര്‍ രചിച്ച് കെ.വി. മഹാദേവന്‍ സംഗീതം നല്‍കിയ ഈ ഗാനം അക്കാലത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു.