വാശിയിൽ ടോവിനോയും കീർത്തി സുരേഷും
ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ഗാനമെത്തി. യാതൊന്നും പറയാതെ എന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് എത്തിയത്. സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറുമാണ് ഗായകർ.
കൈലാസ് മേനോൻ ഈണമിട്ട ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. ടോവിനോയും കീർത്തിയും ആദ്യമായി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ് വാശി. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹകൻ- നീൽ ഡി കുഞ്ഞ, പശ്ചാത്തല സംഗീതം - യാക്സൻ & നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രീയറ്റിവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി വി ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം - എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ എസ്, പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.
ജൂൺ 17 നാണ് ചിത്രം റിലീസ് ചെയുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ രാധാകൃഷ്ണൻ. വിതരണം - ഉർവ്വശി തിയറ്റർ,
Content Highlights: yathonnum parayathe song lyrical video, tovino thomas, keerthy suresh, vaashi movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..