കുരിശിലേറ്റിയ യേശുദേവനെ സ്മരിച്ചുകൊണ്ടുള്ള പാലക്കാട് ശ്രീരാം ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. 'യാഗം' എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണിത്.

കുരിശിലേറ്റിയ യേശുദേവനെ സ്മരിച്ചുള്ള 'പരമ യാഗമാം യേശുവേ' എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് റവ. ഡി ജെ അജിത് കുമാര്‍ ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ഷൈനു ആര്‍ എസ്. രൂപാ രേവതിയാണ് വയലിന്‍ വായിച്ചത്.

ആല്‍ബത്തില്‍ ഷൈനു സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം.ജി ശ്രീകുമാര്‍, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനര്‍ജി, ജോബ് കുര്യന്‍, ഗൗരി ലക്ഷ്മി, ഷൈനു ആര്‍ എസ്  തുടങ്ങിയവര്‍ ആല്‍ബത്തില്‍ ഒരുമിക്കുന്നു. പൂവച്ചല്‍ ഖാദര്‍, സന്തോഷ് വര്‍മ്മ, ഡി ജെ അജിത് കുമാര്‍, രാജു ചേന്നാട്, ശ്രീപാര്‍വതി, അനൂപ് മുകുന്ദന്‍, പുഷ്പ ജയന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയത്. അമ്മ മീഡിയ (Amma Media) നിര്‍മിച്ച ഈ ആല്‍ബം മ്യൂസിക് 247 (മ്യൂസിക്247) ആണ് പുത്തിറക്കുന്നത്.