
ആൽബത്തിൽ നിന്നും | Screengrab:https:||youtu.be|e3mzGS0xtPI
വിശ്വശാന്തിക്കായി ഗീതമൊരുക്കി ആലപ്പുഴക്കാരൻ ശ്രീനേഷ് എൽ പ്രഭു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പാട്ടിന്റെ പോസ്റ്റർ റിലീസ് ചെയ്തു, തുടർന്ന് സംഗീതസംവിധായകരായ ഔസേപ്പച്ചന്റെയും കൈലാസ് മേനോന്റെയും ഫേസ്ബുക് പേജിലൂടെ "വൈറ്റ് ഡോവ് & ബ്ലാക്ക് ബെറീസ് " ഇംഗ്ലീഷ് ഗാനം റിലീസ് ആയി.
സാമൂഹിക പ്രശ്നങ്ങളോടുള്ള തന്റെ നിലപാട് സംഗീതത്തിലൂടെ അവതരിപ്പിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന് വിശ്വസിക്കുന്ന ശ്രീനേഷ് ചെയ്ത മിക്ക പാട്ടുകളും ശ്രദ്ധേയമാണ്. ഈ പാട്ടിന്റെ ആനിമേറ്റഡ് സ്റ്റോറി ബോർഡ്, വരികൾ, സംഗീതം എന്നിവ ശ്രീനേഷ് എൽ പ്രഭു തന്നെ ആണ് നിർവഹിച്ചത്.
ഗംഗ എസ്. ചന്ദ്ര മനോഹരമായി പാടിയ പാട്ടിന്റെ അകമ്പടി സംഗീതം വാദ്യങ്ങളും എസ് കെ ആർ സ്റ്റുഡിയോസ് സുരേഷ് കൃഷ്ണനും മകൻ ശ്രീരാഗും നിർവഹിച്ചു. വീഡിയോ വിപിൻ കുമാറും അനിമേഷൻ ലിറിക സ്റ്റോറീസും എഡിറ്റിംഗ് റാപ്പ് സംഗീതജ്ഞൻ കൂടെയായ ബ്ലെസ് ലീയും നിർവഹിച്ചു. ജാതിമത വർണ്ണവർഗ്ഗ രാഷ്ട്ര രാഷ്ട്രീയ ഭേദമില്ലാതെ, ഈ ദുരന്ത സമയത്ത് എങ്കിലും തിരിച്ചറിവ് ഉണ്ടായി ഏവരും മാനവവികതയുടെ സ്നേഹക്കുടക്കീഴില്‍ ഇനിയെങ്കിലും ഒന്നായി തീരട്ടെ.. വിശ്വശാന്തി പുലരട്ടെ..എന്ന് ആൽബം പ്രത്യാശിക്കുന്നു.
Content Highlights: White Dove Black Berries World Peace Music Initiative video song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..