അല്ലു അർജുൻ ഫാനായി മാത്യൂ, വിശുദ്ധ മെജോയിലെ പുതിയ പാട്ട്


അല്ലു അർജുൻ ഫാൻ ആയ ആംബ്രോസ് ആയി മാത്യു തോമസ് എത്തുമ്പോൾ ടൈറ്റിൽ കഥാപാത്രമായ അന്തർമുഖനായ മെജോയെ അവതരിപ്പിക്കുന്നത് ഡിനോയ് പൗലോസ് ആണ്.

വിശുദ്ധ മെജോയിൽ മാത്യൂ തോമസും ഡിനോയ് പൗലോസും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

വൈപ്പിൻ കരക്കടുത്തു എന്ന് തുടങ്ങുന്ന മനോഹര ഗാനവുമായി വീണ്ടും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുകയാണ് വിശുദ്ധ മെജോ. ചിത്രം ഈ വരുന്ന സെപ്റ്റംബർ 16 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സർപ്രൈസ് സൂപ്പർ ഹിറ്റ്‌ സിനിമക്ക് ശേഷം മറ്റൊരു പ്രമേയവുമായി ജോമോൻ ടി ജോൺ അവതരിപ്പിക്കുന്ന ചിത്രം ആണ് വിശുദ്ധ മെജോ.

തണ്ണീർ മത്തൻ ദിനങ്ങളിലെ പോലെ വളരെ ലളിതവും ഹൃദയ സ്പർശവുമായ വരികളും സംഗീതവുമാണ് ചിത്രത്തിൽ ഉള്ളത്. ജസ്റ്റിൻ വർഗീസ് സുഹൈൽ കോയ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഉന്മേഷ് കൃഷ്ണ ആണ്.

മാത്യു തോമസ്, ഡിനോയ് പൗലോസ്, ലിജോ മോൾ തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

അല്ലു അർജുൻ ഫാൻ ആയ ആംബ്രോസ് ആയി മാത്യു തോമസ് എത്തുമ്പോൾ ടൈറ്റിൽ കഥാപാത്രമായ അന്തർമുഖനായ മെജോയെ അവതരിപ്പിക്കുന്നത് ഡിനോയ് പൗലോസ് ആണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ അവതരിപ്പിക്കുന്ന ജീന. ഇവർക്കിടയിലെ പ്രണയവും സൗഹൃദവും മനോഹരമായി അവതരിപ്പിക്കുകയാണ് കിരൺ ആന്റണി എന്ന നവാഗത സംവിധായകൻ.

പ്ലാൻ ജെ സിനിമാസ്, സി എൻ സി സിനിമാസ് എന്നിവരുടെ ബാനറിൽ വിനോദ് ഷൊർണൂർ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Content Highlights: vypin kara song from visudha mejo, lijo mol, mathew thomas, justin varghese

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022

Most Commented