Vizhi
കര്‍ണ്ണാടക സംഗീതജ്ഞരായ വിഷ്ണുദേവ്. കെ. എസ്- ലക്ഷ്മി വി. ദമ്പതികള്‍ എഴുതി സംഗീതാവിഷ്‌കാരം ചെയ്തു പാടിയ 'വിഴി' എന്ന ഗാനം ബോധി സൈലന്റ് സ്‌കേപ്പിന്റെ ബാനറില്‍ ലോക സംഗീതദിനത്തില്‍ പുറത്തിറങ്ങി. ഗൗതം സൂര്യയാണ് മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. നടി പുണ്യ എലിസബത്താണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ മുഴുനീള 2-പാര്‍ട്ട് ഹാര്‍മണിയില്‍ ചിട്ടപ്പെടുത്തിയ ആദ്യത്തെ ഗാനമായിരിക്കും വിഴിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പാശ്ചാത്യസംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ചലനങ്ങളുള്ള സ്വരങ്ങളാണ് ഭാരതീയ സംഗീതത്തിലെ രാഗങ്ങള്‍ക്കുള്ളത്. ഇതുകൊണ്ട് ഒരേ സമയത്ത് 2 സ്വരങ്ങള്‍ പാടി ഹാര്‍മണൈസ് ചെയ്യുക എന്നത് കഠിനമായ ഒരു കാര്യമാണ്- അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
ചില രാഗങ്ങളിലുള്ള അനുരൂപ സ്വരസമുച്ചയം ഉപയോഗിച്ചാണ് വിഷ്ണുവും ലക്ഷ്മിയും ഇതു സാധ്യമാക്കിയിട്ടുള്ളത്.
Content Highlights: Vizhi Music Video Lakshmi V & Vishnudev K S Featuring Punya Elizabeth Goutham Soorya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..