ഗാനരംഗത്തിൽ നിന്ന്
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറിയിലെ താലിമാല എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിനു തോമസാണ്. പാടിയിരിക്കുന്നത് ഹരിചരൺ ആണ്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഗാനമാണ് താലിമാല.
ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു. പി ആർ ഒ - ആതിര ദിൽജിത്
Content Highlights: vishnu unnikrishnan movie kuri song by haricharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..