ന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വൈഷ്ണവ് ഗിരീഷ് എന്ന മലയാളി പയ്യൻ  തരംഗമായി മാറിയത്. സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം ആവര്‍ത്തിച്ച് ചരിത്രം കുറിച്ച വെെഷ്ണവ്  തൻ്റെ സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ്.

ഇന്ത്യൻ സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാനൊപ്പം പാടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ടെനന്‍ഡല്‍ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ 'മേര്‍സലിന്റെ' പ്രചരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയിൽ എ.ആര്‍ റഹ്മാനൊപ്പം വെെഷ്ണവ് സംഗീത വിരുന്നൊരുക്കി ആരാധക ശ്രദ്ധ നേടിയിരുന്നു. 

മാതൃഭൂമി ക്ലബ് എഫ് എംന് നല്‍കിയ അഭിമുഖത്തില്‍ വൈഷ്ണവ് പറഞ്ഞതിങ്ങനെ...

പിന്നണി ഗായകനാകാൻ നിരവധി ഒാഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇല്ലാത്തതിനാൽ ചെറിയ പ്രശ്നങ്ങളുണ്ട്. ബോളിവുഡിൽ നിന്നും രണ്ട് മൂന്ന് ഒാഫറുകൾ ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ആദ്യം പാടുന്നതെന്ന് പുറത്ത് പറയരുതെന്നാണ് നിര്‍ദ്ദേശം. എന്നാലും എ. അര്‍ റഹ്മാന് വേണ്ടി വെെകാതെ പാടും. അദ്ദേഹം അത്തരത്തിലുള്ള ഒരു സൂചന നൽകിയിട്ടുണ്ട്.