ഴിവുണ്ടായാല്‍ മാത്രം പോരാ കാലാകാരന്‍മാരായി അംഗീകരിക്കണമെങ്കില്‍ ഭാഗ്യം വേണം എന്ന് പറയാറുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ സജീവമായ ഈ കാഘട്ടത്തില്‍ ആ ഭാഗ്യം പ്രതീക്ഷിക്കാതെ ചിലരെ തേടിയെത്തും. മറ്റുള്ളവര്‍ തിരിച്ചറിയാതെ പോകുന്ന കലാകാരന്‍മാര്‍ക്ക് വേദി സൃഷ്ടിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കഴിഞ്ഞേക്കും. നമുക്ക് മുമ്പില്‍ അത്തരം ഉദാഹരണങ്ങള്‍ ഏറെ. 

രണ്ട് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഒരു കുഞ്ഞു ഗായകന്റെ പാട്ട് വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. അവനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വയലറ്റു നിറമുള്ള ഷര്‍ട്ട് ധരിച്ച് ഒരു തോര്‍ത്ത് മുണ്ട് ഉടുത്ത് അവന്‍ പാടുകയാണ്. 'വാതില്‍ തുറക്കു നീ  കാലമേ, കണ്ടോട്ടേ സ്‌നേഹ സ്വരൂപനേ...' 

1997 ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. ബോംബെ രവി ചിട്ടപ്പെടുത്തിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. വരികള്‍ എഴുതിയത് യൂസഫലി കേച്ചേരി. 

എന്തായാലും വീഡിയോയിലുള്ള ഈ കുഞ്ഞുമിടുക്കന്‍ ആരാണെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് സാമൂഹിക മാധ്യമങ്ങള്‍.