ബാലഭാസ്‌കര്‍ തന്റെ മാന്ത്രികവിരലുകളാല്‍ വയലിനില്‍ സംഗീതം മീട്ടുമ്പോള്‍ അതു കേട്ടിരിക്കുന്ന മകള്‍ തേജസ്വിനി ബാലയും ലക്ഷ്മിയും. കണ്ണീരോടെ അല്ലാതെ ഈ ദൃശ്യങ്ങള്‍ ആര്‍ക്കും കണ്ടിരിക്കാനാകില്ല. 

കുടുംബമായിരുന്നു ബാലഭാസ്‌കറിനെ എല്ലാം. കോളേജ് കാലത്ത് തുടങ്ങിയതായിരുന്നു ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയം. ഒന്നരവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്‌കര്‍ തയ്യാറായി. 22-ാം വയസ്സിലായിരുന്നു വിവാഹം. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി ബാല ലക്ഷ്മിയുടെയും ബാലഭാസ്‌കറിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. 

 

വാഹനാപകടത്തിന്റെ രൂപത്തില്‍ ബാലഭാസ്‌കറിനെയും തേജസ്വിനിയെയും മരണം കവര്‍ന്നെടുത്തപ്പോള്‍ വേദനയുടെ തീരത്ത് ലക്ഷ്മി തനിച്ചായിരിക്കുകയാണ്.