കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. വിദ്യാധരനാണ് സംഗീതം നൽകിയിരിക്കുന്നത്.

നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാൻ വേണ്ടി പ്രവർത്തിച്ചവർ, സമൂഹനന്മയ്ക്കായി പ്രവർത്തിച്ചവർ, ഏതെങ്കിലും തരത്തിൽ ജീവിതം അടയാളപ്പെടുത്തിയവർ, അത്തരം ആളുകളുടെ ശില്പങ്ങൾ ആദരസൂചകമായി നമുക്കിടയിൽ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണന്ന ആശയമാണ് ഈ കവിത നൽകുന്നത്. ഒപ്പം നമുക്കിവിടെ പ്രവർത്തിക്കാനുണ്ടന്ന ഓർമ്മപ്പെടുത്തലും.

സലാം മലയംകുളത്തേൽ, ഒകെ രാജേന്ദ്രൻ , സജീഷ്, നിഷാദ് സിൻസിയർ , ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു. ആവിഷ്ക്കാരം - റഫീക്ക് പട്ടേരി, കവിത - കൃപേഷ് നമ്പൂതിരി, സംഗീതം - വിദ്യാധരൻ മാസ്റ്റർ, നിർമ്മാണം - വൈറ്റ് ലൈൻ മീഡിയ, ഛായാഗ്രഹണം -രെദുദേവ്, എഡിറ്റിംഗ് - താഹിർ ഹംസ, ആലാപനം- രാജ്മോഹൻ കൊല്ലം , കല- ഷൺമുഖൻ, സ്റ്റിൽസ് - ഇസ്മായിൽ കല്ലൂർ, സജീഷ്നായർ , സഹസംവിധാനം - പ്രഷോബ്, മേക്കിംഗ് വീഡിയോ - സുധീപ് സി എസ് , ഡിസൈൻ - സഹീർ റഹ്മാൻ , ടൈറ്റിൽ -യെല്ലോ ക്യാറ്റ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

content highlights : vinnile deepangal kripesh namboothiripad poem visualization by rafeeq patteri