വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ 15 പാട്ടുകൾ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. 

"ഹൃദയത്തിന്‍റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് ഞാന്‍ നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല. ഗോ കൊറോണ, ഗോ", വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിൽ നടൻ പൃഥ്വിരാജും ഒരു ​ഗാനം ആലപിക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.  

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 

content highlights : vineeth sreenivasan movie hridayam consists of 15 songs pranav mohanlal kalyani priyadarshan