അര്ജുന് റെഡി എന്ന ഒറ്റ ഹിറ്റ് സിനിമ കൊണ്ട് തന്നെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട.തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും വിജയ് ദേവരകൊണ്ടയ്ക്ക് കടുത്ത ആരാധകരാണ് ഉള്ളത്. അവസാനമിറങ്ങിയ തമിഴ് ചിത്രം പ്രതീക്ഷിച്ച വാണിജ്യ വിജയം നേടിയില്ലെങ്കിലും കൈ നിറയെ അവസരങ്ങളാണ് വിജയ്ക്കിപ്പോള്. പുതിയ ചിത്രമായ ടാക്സിവാലയിലെ ഗാനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
സിദ്ധ് ശ്രീരാമാണ് ഗാനം ആലപിച്ചിരിക്കുന്നത്.''മാറ്റേ വിനതുഗ'' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ജേക്ക്സ് ബിജോയാണ് സംഗീത സംവിധാനം.കൃഷണകാന്താണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു മില്യനിലധികം വ്യൂസ് ഇപ്പോള്‍ ഗാനത്തിന് യൂട്യൂബില്‍ ലഭിച്ചിട്ടുണ്ട്.
നേരത്തെ ഇറങ്ങിയ ടാക്സിവാലയുടെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
പ്രിയങ്ക ജാവല്ക്കറും മാളവിക നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. രാഹുല്‍ സന്കൃത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജിത്ത് സാരംഗാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
വിജയ് ദേവരക്കൊണ്ടയും രശ്മിക മദ്ധനയും അഭിനയിച്ച ഗീതാ ഗോവിന്ദം നൂറ് കോടി ക്ലബിലെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ContentHighlights:ArjunReddy, Taxiwala song lyrical video, vijay devarakonda, geetha govindhan, taxiwaala, rashmika madhanna, sid sreeram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..