ഒരുപാട് ഭാവങ്ങളുണ്ട് പ്രണയത്തിനും പ്രണയിനികള്‍ക്കും. വേണി എന്ന തമിഴ് സംഗീത ആല്‍ബം വേറിട്ട രീയിയില്‍ പറയുന്നത് അത്തരമൊരു പ്രണയകഥയാണ്.

കൃഷ്ണവേണി ഗായത്രി എന്ന പെണ്ണിനെ മധുരക്കാരി പെണ്ണിനെ ജോലി തേടി മധുരയിലെത്തുന്ന ഒരു മലയാളി പയ്യന്‍ പ്രേമിക്കുന്ന കഥയാണ് പാട്ടില്‍ പറയുന്നത്. മദ്യത്തിന്റെ അകമ്പടിയില്‍ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന ഓര്‍മപുതുക്കലിലാണ് ആല്‍ബത്തിന് ജീവന്‍വയ്ക്കുന്നത്. നായകന്റെ മുഖത്തടിച്ച് മടങ്ങുന്ന നായികയിലാണ് ലഹരിക്കുപ്പിയില്‍ തുടങ്ങില്‍ ലഹരിക്കുപ്പിയില്‍ അവസാനിക്കുന്ന ആല്‍ബത്തിന് തിരശ്ശീല വീഴുന്നത്.

മദ്യം പോലൊരു പെണ്ണ് എന്നാണ് അണിയറ ശില്‍പികള്‍ നല്‍കുന്ന ആമുഖക്കുറിപ്പ്. വേറിട്ടതാണ് സംഭാഷണങ്ങള്‍ നിറഞ്ഞ, പാട്ടുവരെയെത്തുന്ന അവതരണരീതി.

അക്കി വിനായകാണ് ആല്‍ബം ഒരുക്കിയത്. ഗാനരചനയും വിനായക് തന്നെ. സംഗീതം നല്‍കിയത് ജിബി.ടി. എസ്. അമൃത ജയകുമാറാണ് ഉന്‍ നെഞ്ചുക്കുള്ള നാന്‍ തുടിക്കിറെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്യം മോഹനും ഡയാന ഹമീദുമാണ് വേഷമിടുന്നത്.

ശ്രീകുമാറാണ് ഛായാഗ്രഹണം. ആല്‍ബം എഡിറ്റ് ചെയ്തതും നിര്‍മിച്ചതും അരുണ്‍ദാസ്.

ജിത്തു ജോസഫ്, മിയ ആന്റണി വര്‍ഗീസ്, അന്ന രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം റിലീസ് ചെയ്തത്.

Content Highlights: veni Tamil Musical Video