പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിലെ 'അപ്പപ്പാട്ട്' പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റ  ഫേസ്ബുക്ക് പേജിലൂടെയാണ്  ​ഗാനം പുറത്തിറങ്ങിയത്. തൃശ്ശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള  ലിറിക്കൽ ഗാനമാണിത്.

പൂമരം എന്ന ചിത്രത്തിനുശേഷം  ലീല എൽ. ഗിരീഷ് കുട്ടൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ്  വെള്ളേപ്പം. ജോബ് കുര്യനും സുധി നെട്ടൂരും ചേർന്നാണ്  ​ഗാനം  ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ്  വരികൾ. 

അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരിഫ് , ശ്രീജിത്ത്‌ രവി കൈലാഷ്,സോഹൻ സീനുലാൽ,സാജിദ് യഹിയ, സുനിൽ പറവൂർ,ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തൃശ്ശൂരിന്റെ സാംസ്കാരികതയും മതസൗഹാർദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ. ജീവൻ ലാലിന്റേതാണ് തിരക്കഥ. 

 

 

Content Highlights: Velleppam movie Mukil chattiyil lyrical video song released