ക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരിഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്ത 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആ നല്ല നാള്‍...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമ എഡ്വിനും ചേര്‍ന്നാണ്. ഡിനു മോഹന്റെ വരികള്‍ക്ക് എറിക് ജോണ്‍സണ്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 

ബറോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം റോമ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈന്‍ ടോം ചാക്കോ ശ്രീജിത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, ഭദ്ര വെങ്കടേഷ്, അലീന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content highlights : velleppam malayalam movie lyrical song released