കുനാല്‍ കപൂറിനെ നായകനാക്കി ജയരാജ് ഒരുക്കിയ വീരത്തിലെ പുതിയ തീം സോങ് പുറത്തിറങ്ങി. 'വി വില്‍ റൈസ്' എന്ന ഇംഗ്ലീഷ് ഗാനത്തിന് ഹോളിവുഡ് സംഗീത സംവിധായകന്‍ ജെഫ് റോണയും അമേരിക്കന്‍ ഗായിക കാരി കിമ്മലുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാരി കിമ്മല്‍ തന്നെയാണ് ഗാനത്തിന്റെ രചനയും ആലാപനവും. 

89ാമത് ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള മത്സരത്തിന് ആദ്യ 91 ഗാനങ്ങളുടെ പട്ടികയില്‍ 'വി വില്‍ റൈസ്' ഇടം നേടിയിരുന്നു.

വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുന:സൃഷ്ടിച്ചാണ് ജയരാജ് വീരം ഒരുക്കിയത്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.