'അടക്ക വെറ്റില ചുണ്ണാമ്പ്'; 'വെടിക്കെട്ട്' സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി


Vedikkettu Film

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. 'അടക്ക വെറ്റില ചുണ്ണാമ്പ്' എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ഡിജിറ്റല്‍ ഷോയുടെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് താരം ബ്ലെസ്ലി ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.

നവാഗതനായ ശ്യാം പ്രസാദ് സംഗീതം സംവിധാനം നല്‍കി ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. വെടിക്കെട്ട് തിയേറ്റര്‍ റിലീസിനായി പൂര്‍ണ്ണമായും തയാറാണെന്ന് സൂചിപ്പിക്കുന്നതും 'ഒരു പക്കാ എന്റര്‍ടെയ്‌നര്‍' എന്ന ചിത്രത്തിന്റെ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്നതുമാണ് പ്രൊമോയുടെ ചിത്രീകരണവും പാട്ടിന്റെ സ്വഭാവവും.ഒക്ടോബര്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Content Highlights: Vedikkettu Adakka Vettila Chunnambu Blesslee, Vishnu Bibin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented