വാരിസിലെ ഗാനത്തിൽ വിജയ്, ചിമ്പു എന്നിവർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
വിജയ് ചിത്രമായ വാരിസിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. അതിലൊന്നാണ് നടൻ ചിമ്പു ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നു എന്നത്. ആരാധകർ അക്ഷമയോടെ കാത്തിരുന്ന ആ ഗാനം ഇതാ എത്തിയിരിക്കുകയാണ്.
'തീ ദളപതി' എന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ്ക്കുള്ള ആദരം എന്ന നിലയിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള വരികളാണ് ഗാനത്തിന്റെ പ്രത്യേകത.
ചിമ്പു, നൃത്തസംവിധായകൻ സാൻഡി മാസ്റ്റർ, വിജയ് എന്നിവരാണ് ഗാനരംഗത്തിലെത്തുന്നത്. തമൻ ആണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിസ്.
ചിത്രത്തിലേതായി ആദ്യമിറങ്ങിയ 'രഞ്ജിതമേ' എന്ന വിജയ് ആലപിച്ച ഗാനം യൂട്യൂബിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് മുന്നേറുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights: varisu new song released, chimbu song for varisu, varisu latest update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..