അഫ്സലിന്റെ ശബ്ദത്തിൽ 'വരാതെ വന്നത്'; ടു മെന്നിലെ രണ്ടാം ഗാനവും ഹിറ്റ്


മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്.

ടു മെൻ സിനിമയിലെ രണ്ടാം ​ഗാനത്തിന്റെ ലോഞ്ച് ചടങ്ങിൽ നിന്ന്

ടു മെൻ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേൽപ്പ്. ഗായകൻ അഫ്‌സലിന്റെ ശബ്ദത്തിൽ വരാതെ വന്നത് എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് സംഗീതം നൽകിയത്. ആദ്യ ദിനം തന്നെ പാട്ട് ഒരു മില്യൺ ആളുകൾ കണ്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ ആണ് ​ഗാനം പുറത്തിറക്കിയത്.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ടു മെൻ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എംഎ നിഷാദും ഇർഷാദ് അലിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് മാനുവൽ ക്രൂസ് ഡാർവിൻ, എംഎ നിഷാദ്, ലെന, കൈലാഷ്, കെ.സതീഷ്, ദിനേശ് പ്രഭാകർ, ആനന്ദ് മധുസൂദനൻ, ഡാനി ഡാർവിൻ എന്നിവരും പങ്കെടുത്തു.

മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു.

എഡിറ്റിംഗ് -വി സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഡി ഗ്രൂപ്പാണ് വിതരണക്കാർ. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ. പിആർ ആൻഡ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി. ഓഗസ്റ്റ് 5ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.

Content Highlights: varathe vannath, song from two men movie, singer afsal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented