-
സുരേഷ് ഗോപി,ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ 'ഉണ്ണികൃഷ്ണന്‍' വീഡിയോ സോങ്ങ് പുറത്തിറങ്ങി. അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ്. വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ, തിരുമാലി, ഷെല്‍ട്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ്.
മലയാളി പ്രേക്ഷകര്‍ ഏറെ സ്നേഹിച്ച താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇരുവരുടെയും കോമ്പോയ്ക്കൊപ്പം ദുല്‍ഖര്‍-കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.
മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
Content Highlights : Varane Avashyamund Unnikrishnan Official Video Song Suresh Gopi Shobana Kalyani Dulquer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..