എ. ആര്‍ റഹ്‌മാനും രാജീവ് മേനോനും പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സര്‍വം താളമയം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതില്‍ സെമി ക്ലാസിക്കല്‍ ശൈലിയില്‍ ചിട്ടപ്പെടുത്തിയ 'വരലാമ ഉന്‍ അരുകില്‍' എന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. രാജീവ് മേനോന്റെ ഈണത്തിന് റഹ്‌മാന്‍ നല്‍കിയ ഓര്‍ക്കസ്‌ട്രേഷന്‍ ഈ പതിറ്റാണ്ടിലെ മികച്ച ഗാനങ്ങളില്‍ ഒന്നാക്കിയെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. മദന്‍ കാര്‍ക്കിയുടേതാണ് വരികള്‍. ശ്രീറാം പാര്‍ഥസാരഥിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

നെടുമുടി വേണു, അപര്‍ണ ബാലമുരളി, എ.ആര്‍ റഹ്‌മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ്, വിനീത്, ദിവ്യ ദര്‍ശിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൈന്‍ഡ് സ്‌ക്രീന്‍ പ്രൊഡക്ഷനാണ് സര്‍വ്വം താളമയം നിര്‍മിച്ചിരിക്കുന്നത്. 

മിന്‍സാര കനവ് , കണ്ടു കൊണ്ടേന്‍ എന്നീ ചിത്രങ്ങളിലാണ് നേരത്തേ റഹ്‌മാനും രാജീവ് മേനോനും ഒന്നിച്ചത്. 

Content Highlights: Varalaama un arugil Sarvam Thaala Mayam movie song ar rahman rajiv menon gv prakash nedumudi venu aparna balamurali