നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന വര എന്ന കലാ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഏകാന്തമായ ഒരു മനുഷ്യന്റെ ആജീവനാന്ത ഒറ്റപ്പെടലിനെക്കുറിച്ചാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ടോഫി സ്ട്രീറ്റിന്റെ ബാനറിൽ സിനിമാ ക്ലബ്ബും ഗുഡ് വൺ മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഒരൊറ്റ അഭിനേതാവ് മാത്രമേയുള്ളൂ എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണവും വെല്ലുവിളിയുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 73 വയസ്സ് തികഞ്ഞ പ്രശസ്ത നാടക കലാകാരൻ ജിയോ മാറഞ്ചേരിയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. സംഗീതം- അരവിന്ദ് സംഗീത്, എഡിറ്റിംഗ് -ബക്കർ, അസോസിയേറ്റ്- സക്കിബ് മൂസ, മുബഷിർ പട്ടാമ്പി, ഷംനാദ് കലഞ്ഞൂർ, മുനസ് മൊയ് ദീൻ
Content Highlights :VARA MOVIE OFFICIAL MUSIC VIDEO NIKHIL MADHAV