വനിത വിജയകുമാർ, വിജയ് Photo | Mathrubhumi archives
സംഗീതഞ്ജൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആകസ്മിക വിടവാങ്ങലിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല സംഗീതാസ്വാദകർ. ഏറ്റവും പ്രിയപ്പെട്ട എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ശബ്ദം സമ്മാനിച്ചിരിക്കുന്നത്. അത്തരം ഒരു പാട്ടിനെക്കുറിച്ചുള്ള ഓർമ പങ്കുവക്കുകയാണ് നടി വനിത വിജയകുമാർ. അർജുനും രഞ്ജിതയും ഒന്നിച്ച കർണ എന്ന ചിത്രത്തിലെ മലരേ മൗനമാ എന്ന ഗാനത്തെക്കുറിച്ചാണ് വനിതയുടെ ട്വീറ്റ്.
തനിക്കേറെ പ്രിയപ്പെട്ട ആ ഗാനം താൻ ആവശ്യപ്പെടുമ്പോഴെല്ലാം പാടി തന്നിരുന്ന നടൻ വിജയ്നെക്കുറിച്ചും വനിത പറയുന്നു.
"മലരേ മൗനമാ എന്ന ഗാനം എനിക്കായി പാടി തരാൻ വിജയ്നോട് ഞാൻ എത്രയോ വട്ടം ആവശ്യപ്പെട്ടിട്ടുള്ളത് ഞാനിന്നും ഓർക്കുന്നു. എപ്പോഴും ഇതും പറഞ്ഞ് ശല്യപ്പെടുത്തുന്നതിന് അദ്ദേഹം എന്നെ കടുപ്പിച്ച് നോക്കും., പക്ഷേ എനിക്കായി ആ ഗാനം മധുരമായി അദ്ദേഹം പാടിത്തരും. ഓർമകൾ.."വനിത ട്വീറ്റ് ചെയ്തു.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതിക ദേഹം അവസാനമായി കാണാൻ നടൻ വിജയ് എത്തിയത് വലിയ വാർത്തയായിരുന്നു. താമരപ്പക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ വിജയ് എസ്പിബിയുടെ മകനും ഗായകനുമായ എസ്പി ചരണെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ബാലസുബ്രഹ്മണ്യത്തിന്റെയും എസ്. ജാനകിയുടെയും ശബ്ദത്തിൽ പിറവിയെടുത്ത് രണ്ട് പതിറ്റാണ്ടിനപ്പുറവും രാജ്യത്തെ മികച്ച യുഗ്മഗാനങ്ങളിൽ ഒന്നായി സംഗീതാസ്വാദകർ കണക്കാക്കുന്ന ഗാനമാണ് മലരേ മൗനമാ...
Content Highlights : Vanitha Vijayakumar about her favorite song malare mounama Actor Vijay SP Balasubrahmanyam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..