അജിത് നായകനായി ഒരുങ്ങുന്ന വലിമൈ എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിഘ്നേഷ് ശിവന്റെ വരികൾക്ക് യുവൻ ശങ്കർ രാജായാണ് ഈണം നൽകിയിരിക്കുന്നത്. നാങ്ക വേറെ മാരി എന്ന് തുടങ്ങുന്ന ​ഗാനം യുവൻ ശങ്കർ രാജാ,അനുരാഗ് കുൽക്കർണി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നേർക്കൊണ്ട പാർവൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വരമൂർത്തി ഐ.പി.എസ് എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് " വലിമൈ ". റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ബോണി കപൂറാണ് നിർമിക്കുന്നത്. ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു ചിത്രീകരണം. വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : valimai movie song ajith yuvan shankar raja vignesh shivan