നീണ്ട ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ പാട്ട് പാടുന്ന സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. ലോക്ഡൗണിനെ ആസ്പദമാക്കി സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത 'റൂട്ട്മാപ്പില്‍'. ലോക്ഡൗണ്‍ അവസ്ഥകള്‍' എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മ ഈണം നല്‍കിയ ചിത്രത്തിലെ ഈ ഗാനത്തിനെ 'റൂട്ട് മാപ്പി'ന്റെ ട്രൈലര്‍ ഇന്‍വിറ്റേഷന്‍ സോങ് ആയിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. മക്ക്ബൂല്‍ സല്‍മാന്‍, സിന്‍സീര്‍, ആനന്ദ് മന്‍മദന്‍, സുനില്‍ സുഖധ, സംവിധായകന്‍ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍, ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പിലണി നിരക്കുന്നുണ്ട്. 

ബി നിലവറയും ഷാര്‍ജാപ്പള്ളിയും എന്ന മാസ് മസാല എന്റര്‍ടൈനറിന് മുന്നോടിയായി സൂരജും അരുണ്‍ കായംകുളവും ഒന്നിക്കുന്ന ലോക്ഡാണ്‍ സാഹചര്യത്തില്‍ ചെന്നൈയിലും ചൈനയിലും തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാനവട്ടപണികള്‍ അസോസിയേറ്റ് കൃഷ്ണകുമാര്‍ ശിവകുമാറിന്റെയും എഡിറ്റര്‍ കൈലാഷ് എസ് ഭവന്റെയും അഭിഷേഖിന്റെയും, ശരണിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വാര്‍ത്ത പ്രചരണം-സുനിത സുനില്‍

Content Highlights: Vaikom Vijayalakshmi back to Malayalam Cinema, route map movie