വടിവേലു, എ.ആർ റഹ്മാൻ
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ എന്ന ചിത്രത്തില്‍ 'രാസാ കണ്ണ്' എന്ന ഗാനം പുറത്തിറങ്ങി. നടന്‍ വടിവേലു ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഗ ഭാരതിയുടേതാണ് വരികള്‍.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'മാമന്നന്‍'. ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, വടിവേലു, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു.
Content Highlights: vadivelu AR Rahman song maamannan movie Maari selvaraj Raasa Kannu fahadh keerthi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..