'ഉയരാം' ശ്രദ്ധ നേടുന്നു
ഒരുമിച്ചൊരു ലോകം തീര്‍ക്കാനും ഉണര്‍വേകുന്ന ഘോഷം കേള്‍ക്കാനും നമ്മെ ഓര്‍മിപ്പിക്കുന്ന 'ഉയരാം' എന്ന ഗാനം ശ്രദ്ധേയമാകുന്നു. പ്രതിസന്ധിയുടെ കാലത്ത് അതിജീവനസന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ ഉയരാം ഒരു ഉണര്‍ത്തുപാട്ടാണ്. അതിജീവനത്തിനായി പോരാടുന്ന ഓരോത്തര്‍ക്കുമായി 'ഉയരാം' സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
പി കെ ഹേമന്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തത് ഉജ്ജ്വല്‍ എം ആണ്. ഫൈറൂസ് റഹീമും ഹര്‍ഷദ് പി കെയും ഛായാഗ്രഹണം നിര്‍വഹിച്ച ഗാനത്തിന്റെ വരികളെഴുതിയത് പ്രണവ് കൃഷ്ണയാണ്. വിവേക് പി കെയാണ് ഗാനത്തിന്റെ പ്രോഗ്രാമിങ്ങും അറേഞ്ച്മെന്റും ചെയ്തിരിക്കുന്നത്.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണം നേടിക്കഴിഞ്ഞു. ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തേയും പോലെ കോവിഡിനേയും പൊരുതി തോല്പിക്കാമെന്ന് 'ഉയരാം' നമ്മെ ഓര്‍മിപ്പിക്കുന്നു.
അക്ഷയ് ഭാസ്കര്‍(അസോസിയേറ്റ് ഡയറക്ടര്‍)വിഷ്ണു എന്‍ പി(ഡിഒപി അസിസ്റ്റന്റ്)സംഗീത് പവിത്രന്(മിക്സിങ് ആന്‍ഡ് മാസ്റ്ററിങ്) എന്നിവര്‍ കൂടി ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടീം ജാങ്കോ സ്പെയ്സാണ് ഓണ്‍ലൈന്‍ പാര്‍ട്ട്നര്‍.
Content Highlights: Uyaraam Music Video Covid-19 Survival Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..