സംഗീത കച്ചേരിക്കിടെ ഗായികയെ നോട്ടുകൾ കൊണ്ടു മൂടി ആരാധകർ. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയെ ആണ് കച്ചേരിക്കിടയിൽ നോട്ട് വർഷിച്ച് ആരാധകർ പ്രോത്സാഹിപ്പിച്ചത്. ഉർവശി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുന്ന ഉർവശിയുടെ അരികിലേയ്ക്ക് ബക്കറ്റിൽ നിറയെ നോട്ടുകളുമായി ഒരാൾ കയറി വരുന്നതും തുടർന്ന് അവ ഗായികയുടെ തലയിലേയ്ക്കു കമിഴ്ത്തുന്നതും വീഡിയോയിൽ കാണാം.

​ഗായികയുടെ ചുറ്റും വേദിയിൽ മുഴുവനും നോട്ടുകൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ഹാർമോണിയത്തിലും തന്റെ ദേഹത്തും വീണ നോട്ടുകൾ മാറ്റിവച്ച് ​ഗായിക കച്ചേരി തുടരുകയും ചെയ്യുന്നുണ്ട്. 

ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഉർവശി പങ്കുവച്ച വീഡിയോ വൈറലായതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. എങ്കിലും ​ഗായികയുടെ അസാധ്യമായ കഴിവിന് കിട്ടിയ സമ്മാനങ്ങളാണിതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. 

ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി റദാദിയ. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം പേർ ​ഗായികയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്. ​ഗുജറാത്തി നാടൻപാട്ടിന്റെ രാ‍ജ്ഞി എന്നാണ് അവർ തന്റെ ഇൻസ്റ്റാ​ഗ്രാം ബയോയിൽ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.

content hIghlights : Urvashi Radadiya Gujarati singer is showered with bucketful of notes in viral video