ഗാനരംഗത്തിൽ നിന്ന്
സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്.
സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. ഒരു കല്ല്യാണവീടിന്റെ പശ്ചാത്തലത്തിൽ കൊട്ടിപ്പാടുന്ന കല്ല്യാണപ്പാട്ടിന് സംഗീതം പകർന്നത് ശബരീഷ് വർമ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വർമ്മയാണ്. വരികൾ അജിത് പി വിനോദൻ. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തിൽ എത്തുന്നുണ്ട്.
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോൻ, നയന, പാർവതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. ക്യാമറ എൽദോ ഐസക്, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ.
പ്രൊജക്ട് ഡിസൈൻ ജയ് കൃഷ്ണൻ, ആർട് അഖിൽ രാജ് ചിറായിൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്സ് ഡയറക്ടർമാർ കിരൺ റാഫേൽ, ബിന്റോ സ്റ്റീഫൻ, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റിൽസ് നിദാദ് കെ എൻ, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്സ്
Content Highlights: Upacharapoorvam Gunda Jayan Movie Song saiju Kurup Shabareesh Varma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..