സംഗീത കലാകാരന്മാരുടെ ഒത്തുചേരൽ അവിസ്മരണീയമായി


മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച സംഗീത കലാകാരന്മാരുടെ കൂട്ടായ്മ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കേരളത്തിലെ സംഗീത കലാകാരന്മാരുടെ പഴക്കം ചെന്ന സംഘടനയായ മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) സംഗീത കലാകാരന്മാരുടെ കൂട്ടായ്മ ഒരുക്കി. കോഴിക്കോട് നടക്കാവിലെ ഗവ: വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന കുടുംബസംഗമം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരത്തിൽ സ്ഥലം കണ്ടെത്തുകയാണെങ്കിൽ സംഘടനയുടെ ആസ്ഥാനത്തിനായി ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കഴിഞ്ഞ കുറെ കാലങ്ങളായി കലാകാരന്മാർ ദുരിതക്കയത്തിലായിരുന്നെന്നും ഇത്തരം കൂട്ടായ്മകൾ അവർക്ക് ആശ്വാസമേകുമെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

ഗായകനും ആകാശവാണി ആർട്ടിസ്റ്റുമായ ആർ. കനകാംബരൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ കീ ബോർഡിസ്റ്റ് പപ്പേട്ടനെ തോട്ടത്തിൽ രവീന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ന്രിധീഷ് കാർത്തിക് അധ്യക്ഷനായിരുന്നു. മുതിർന്ന കലാകാരി ലീനാ പപ്പനെ പ്രസിഡന്റ് നിധീഷും ആർ. കനകാംബരനെ പിന്നണി ഗായിക സിബല്ല സദാനന്ദനും പൊന്നാട അണിയിച്ചു.

പുതിയ തലമുറയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ഫിഡൽ അശോകിന് ഉപഹാരം സമ്മാനിച്ചു. പഴയ കാല വയലിൻ ആർട്ടിസ്റ്റുകളായ ദേവദാസ്, സുകുമാരൻ, മ്യൂസിഷ്യൻസ് സോഷ്യൽ വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് സ്രി. അജിത് കുമാർ, ജി.വി.എച്ച്.എസ്.എസ്. ഹെഡ് മാസ്റ്റർ സന്തോഷ് നിസ്വാർത്ഥ, വിനോദ് എളേറ്റിൽ, ജനറൽ സെക്രട്ടറി എം.എസ്. മോഹൻ, ട്രഷറർ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

കുടുംബമേളയോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോൾ, ക്രിക്കറ്റ്, ചെസ്, കാരംസ്, കുട്ടികൾക്കുള്ള ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികൾ, ഫാമിലി ക്വിസ് എന്നിവ അരങ്ങേറി. ഗെയിംസ് സോണിൽ വിവിധ കളികൾക്ക് ഇ.കെ. പ്രേമരാജൻ, കെ.സി. സഞ്ജയ് കുമാർ എന്നിവർ നേതൃത്വം നൽകി. ഗാനമേള കീ ബോർഡിസ്റ്റ് വിനീഷ് നയിച്ചു.

Content Highlights: Music, Artists, Gathering, MWA, Musicians, Welfare, Association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented