ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍ എന്ന കുട്ടിപ്പാട്ട് അറിയാത്തവര്‍ ഉണ്ടാവില്ല. കുട്ടിക്കാലത്ത് ചൊല്ലാത്തവരും കുറയും. എന്നാല്‍,  സകല ലോകര്‍ക്കും അറിയാവുന്നത് ഈ നാലു വരി മാത്രമാവും.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും നോവലിസ്റ്റുമായിരുന്ന ജെയ്ന്‍ ടെയ്ലര്‍ രചിച്ച ഈ കവിതയുടെ ബാക്കി വരികള്‍ ചൊല്ലാന്‍ പറഞ്ഞാല്‍ കൈ മലര്‍ത്താതെ നിര്‍വാഹമില്ല ഭൂരിഭാഗം പേര്‍ക്കും.

എന്നാല്‍, മൊസാര്‍ട്ട് അടക്കമുള്ള ഇതിഹാസങ്ങള്‍ കൈവച്ച, റൈംസ് ഫോര്‍ ദി നെഴ്സറി എന്ന സമാഹരത്തിലെ ഈ കവിത പൂര്‍ണമായി മനപ്പാഠമാക്കി ചൊല്ലുന്ന ഒരാളുണ്ട്. ചേര്‍ത്തല പട്ടണക്കാട്ട്.

തൊണ്ണൂറ്റിരണ്ടുകാരിയായ നെമ്പാട്ട് വീട്ടില്‍ ദാക്ഷായണി അമ്മ. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി ഈ മുത്തശ്ശി ട്വിങ്കിള്‍ ട്വിങ്കിള്‍ പാടുന്ന് ഒന്ന് കേള്‍ക്കേണ്ടതുതന്നെയാണ്. കുട്ടികള്‍ മാത്രമല്ല, ഇംഗ്ലീഷ് പാട്ടുകാര്‍ പോലും സുല്ലിടും ഈ മുത്തശ്ശിക്ക് മുന്നില്‍.

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാറിന്റെ പൂർണരൂപം

Twinkle, twinkle, little star, How I wonder what you are! Up above the world so high, Like a diamond in the sky. Twinkle, twinkle, little star, How I wonder what you are! When the blazing sun is gone, When he nothing shines upon, Then you show your little light, Twinkle, twinkle, all the night. Twinkle, twinkle, little star, How I wonder what you are! Then the traveller in the dark, Thanks you for your tiny spark, He could not see which way to go, If you did not twinkle so. Twinkle, twinkle, little star, How I wonder what you are! In the dark blue sky you keep, And often through my curtains peep, For you never shut your eye, Till the sun is in the sky. Twinkle, twinkle, little star, How I wonder what you are! As your bright and tiny spark, Lights the traveller in the dark,— Though I know not what you are,  Twinkle, twinkle, little star. Twinkle, twinkle, little star, How I wonder what you are!