
Balu Vargheese, Aradhya
ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമിയിലെ 'ആരാണ്' എന്ന പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യക്സണും നേഹയും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നേഹ എസ് നായരും കേശവ് വിനോദും ചേർന്നാണ്. ലാലിന്റേതാണ് വരികൾ.
ബാലു വർഗീസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.
ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlights : Tsunami Movie song Balu Vargheese Aradhya Lal Jean paul lal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..