സ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ ആദരമൊരുക്കി പാനി പൂരി മ്യൂസിക് ബാന്‍ഡ്. സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശദ്ധനേടിയ  യുവസംഘീതസംഘമാണ് പാനി പൂരി. നടിയും ഗായികയുമായ അപര്‍ണ ബാലമുരളിയുടെ അച്ഛന്‍ കെ.പി. ബാലമുരളിയാണ് ഗാനസജ്ജീകരണം നിര്‍വഹിച്ചിരിക്കുന്നത്. ഹരിത ഹരീഷും അഞ്ജലി വാര്യരുമാണ് മുഖ്യഗായകര്‍. 

എസ്.പി.ബി. ആലപിച്ച കേളെടി കണ്‍മണി.., പാടും നിലാവേ..., സുന്ദരി കണ്ണാല്‍...എന്നീ ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തേന്‍ കവിതൈ എന്ന പേരില്‍ പാനി പൂരി ഗാനാഞ്ജലിയൊരുക്കിയിരിക്കുന്നത്. കെ.പി. ബാലമുരളി(വീണ), അമിത് സാജന്‍(കീ ബോര്‍ഡ്), സാന്‍വില്‍ ജെനില്‍(ഓടക്കുഴല്‍)എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

Content Highlights: Tribute to SPB on his death anniversary Pani Puri Music Band