മ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ ജ്യോതിഷ്കുമാറിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ''മഹാനടനം'' പിറന്നാൾ ഗാനോപഹാരമായി സമർപ്പിച്ചു. താരം അഭിനയിച്ച സിനിമകളുടെ പേരുകൾ ചേർത്ത് ​ഗാനത്തിന്റെ വരികൾ ഒരുക്കിയത് രാജീവ്‌ ആലുങ്കൽ ആണ്. ഹരിപ്രസാദ് ആണ്  സംഗീതം നൽകിയിരിക്കുന്നത്. പ്രശസ്ത ഗായകൻ മധുബാലകൃഷ്ണൻ  ആലപിച്ച ​ഗാനം മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.