സൂര്യ ഫെസ്റ്റിവലിനു വേണ്ടി ബാലഭാസ്‌ക്കര്‍ സംഗീതം നല്‍കിയ ആ മനോഹരമായ ഈണം പുനരാവിഷ്‌കരിക്കുകയാണ് വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിലൂടെ സുദീപും സംഘവും. വിവേക് കെ സി എന്ന കലാകാരന്റെ വയലിനില്‍ ആ ഈണം പുനര്‍ജനിക്കുന്നു. സംഗീതാസ്വാദകര്‍ക്ക് മുഴുവന്‍ പരിചിതമായ ആ ഈണത്തോടൊപ്പം ശ്രുതി നമ്പൂതിരി എഴുതിച്ചേര്‍ക്കുന്ന വരികളും അവയ്ക്ക് ജീവന്‍ നല്‍കിക്കൊണ്ട് സുദീപിന്റെ സംഗീതം കൂടിയാകുമ്പോള്‍ ഏവര്‍ക്കും പ്രിയപ്പെട്ട ബാലുവിനായുള്ള നല്ലൊരു സ്മരണാഞ്ജലിയാകുന്നു. 

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സ്മരണാര്‍ഥം വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഒരുക്കുന്ന മ്യൂസിക് വീഡിയോയില്‍ ബാലഭാസ്‌കറിന്റെ ഛായാചിത്രം വരയ്ക്കുന്നത് സുനീഷ് കൂട്ടിക്കലാണ്. ആലാപനം സുദീപ് പാലനാട്.

Content Highlights: tribute to balabhaskar world music foundation