-
ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച ട്രാന്‍സിലെ പുതിയ ഗാനം പുറത്ത്. പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായി ഫഹദ് നിറഞ്ഞാടുന്ന ഗാനത്തില്‍ നസ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായര്‍, മേരി വിജയ, സംഗീത്, ജോബ് കുര്യന്‍, അനൂപ് മോഹന്‍ദാസ്, ആതിര ജോബ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിലൊരുങ്ങിയ ട്രാന്‍സ് തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദാണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
Content Highlights : TRANCE Movie Song Fahadh Faasil Jackson Vijayan Anwar Rasheed Amal Neerad Nazriya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..