ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലെ ആദ്യ ​ഗാനം പുറത്ത്. 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം പകർന്നിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ​ഗോപനും മിഥുൻ ജയരാജും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.

ക്രിസ്മസ് റിലീസായി ഡിസംബർ 24ന് മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും.

ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.

സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.

content highlights : Tovino Thomas Minnal Murali song basil joseph tovino movie minnal murali release on Netflix