മലയാളഭക്തിഗാന മേഖലയിലെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നാണ് തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ 'പൈതലാം യേശുവേ' എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം. കെ.എസ് ചിത്രയുടെ ശബ്ദ മാധുര്യത്തിൽ പുറത്തിറങ്ങിയ ഗാനം വർഷങ്ങൾക്കിപ്പുറവും ക്രിസ്തീയ ആഘോഷ വേളകളിൽ സാന്നിദ്ധ്യമാണ്.

ഈ ഗാനത്തിന്റെ രചയിതാവായ ഫാദർ ജോസഫ് പാറാംകുഴി വർഷങ്ങൾക്ക് ശേഷം ക്രിസ്തുമസ് പുതുവത്സര കാലത്ത് പുറത്തിറക്കിയ  'തുഷാര തൂമഴ' എന്ന് തുടങ്ങുന്ന 'ദിവ്യദർശനം' എന്ന ആൽബത്തിലെ ഗാനത്തിനും ജനപ്രീതിയേറുന്നു.  പ്രശസ്ത ഗായകൻ കെ.എസ് സുദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രശാന്ത് മോഹൻ എം.പിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും , ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്നതിനുമായി പ്രവർത്തിക്കുന്ന കാരിസ് ഓൺലൈൻ റേഡിയോയാണ് ഗാനത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. 

ദിവാക്കൃഷ്ണ വി.ജെ ക്രിയേറ്റിവ് ഹെഡ് ആയി പ്രവർത്തിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രോഗ്രാമിംഗ് ശ്രീരാഗ് സുരേഷും മിക്സിംഗ് ആമച്ചൽ സുരേഷുമാണ്. അശ്വന്ത്.എസ്.ബിജുവാണ് എഡിറ്റിംഗ്.

Content Highlights : Thusharathumazha Music Album Prasanth Mohan Sudeep Kumar Joseph Paramkuzhi Charis Radio