അർജുൻ അശോകൻ - അന്ന ബെൻ ചിത്രം "ത്രിശങ്കു"; ആദ്യ ഗാനം 'നൂലാമാല' പുറത്തിറങ്ങി


1 min read
Read later
Print
Share

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ജയ്‌ ഉണ്ണിത്താൻ സംഗീതം നൽകിയ ഗാനം വാണീ രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവർ ചേർന്നാണ് ആലപിച്ചിട്ടുള്ളത്

ത്രിശങ്കുവിൽ അർജുൻ അശോകനും അന്നാ ബെന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ത്രിശങ്കു'വിലെ ആദ്യഗാനം 'നൂലാമാല' പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥാപശ്ചാത്തലത്തിന് അനുസൃതമായ ഗാനത്തിന് സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്തിൻ്റെ വരികൾ ആലപിച്ചത് വാണീ രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവർ ചേർന്നാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം എത്തിയത്.

'നൂലാമാല'യ്ക്ക് ഇലക്ട്രിക് ഗിറ്റാർ, സാസ്, ബാൻജോ എന്നിവ കൈകാര്യം ചെയ്‌തത്‌ ചൈതന്യ ഭൈട്കറാണ്. ബേസ് ഗിറ്റാർ സോനു സംഗമേശ്വരനും അഡിഷണൽ ഗിറ്റാർ വായിച്ചിട്ടുള്ളത് റോണി ജോർജ്ജുമാണ്. രശ്മി, രാമ രശ്മി, കാർത്തിക് എന്നിവർ ചേർന്നാണ് ഗാനത്തിലെ 'കുരവ' ഭാഗം പാടിയിട്ടുള്ളത്. തിരുവനന്തപുരം ദീപക് എസ്.ആർ. പ്രൊഡക്ഷൻസിൽ ദീപക് എസ്.ആറാണ് ഗാനം റെക്കോർഡ് ചെയ്‌തിട്ടുള്ളത്. സംഗീത മിശ്രണം നിർവഹിച്ചത് എബിൻ പോൾ.

നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു' വിൻ്റെ സംവിധായകൻ. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ത്രിശങ്കു. ചലച്ചിത്ര സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിൻ്റെ മെൻറ്റർ. മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4 എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്. ചിത്രം മെയ് 26 ന് തിയേറ്ററുകളിലെത്തും.

Content Highlights: thrishanku movie first single released, noolamala song, arjun ashokan and anna ben

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahel Makan Kora

പ്രണയിച്ച് കോരയും ഗൗതമിയും;  മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ ഗാനം

Sep 29, 2023


dulquer, kannur squad

1 min

'കണ്ണൂർ സ്ക്വാഡ്' ഇഷ്ടമായി; മമ്മൂട്ടി ചിത്രത്തിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ 

Sep 28, 2023


Kannur squad

2 min

മമ്മൂട്ടി നായകനാകുന്ന 'കണ്ണൂർ സ്ക്വാഡ്'; സുഷിൻ ശ്യാം ഒരുക്കിയ ​ഗാനം പുറത്ത്

Sep 27, 2023


Most Commented