-
നടൻ ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീൻ അബ്ദുൾ ഖാദർ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആൽബം തൗഫീക്ക് റിലീസിനെത്തുന്നു. ജൂലൈ 30ന് വൈകീട്ട് അഞ്ചുമണിക്കാണ് റിലീസ്.
ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികൾക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു. കലാഭവൻ നവാസ്, ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിക്കുന്നത്.
ആഴമേറിയ ഭക്തിയോടും സ്നേഹത്തോടും കൃത്യനിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം. അതിനുള്ള ഒരുക്കങ്ങളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ് പടർന്നു വന്നത്. അതോടെ പള്ളിയിൽ ആളുകൾ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാർ ഒറ്റപ്പെടുകയും ചെയ്യുന്നു. തന്റെ കഷ്ടപ്പാടുകൾക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങൾ കണ്ട് ഹൃദയം തേങ്ങി. അന്നേരം ദേവദൂതനായി ഒരാൾ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവർ പങ്കുവെക്കുന്നു. പാട്ടിൽ മുക്രി ജബ്ബാറായി എത്തുന്നത് ജാഫർ ഇടുക്കിയാണ്.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സലാവുദ്ദീൻ അബ്ദുൾ ഖാദർ ആണ് തൗഫീക്കിന്റെ സംവിധായകൻ.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി വലപ്പാട് ആണ്.
Content Highlights :thoufeeq music album featuring actor jaffer idukki releases on july 30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..