സംഗീത ആൽബത്തിൽ നിന്നും| screengrab: www.youtube.com|watch?v=DV-Kne3K2jw
പിന്നണി ഗായകന് നിരഞ്ച് സുരേഷ് തന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിംഗിള്‍ പുറത്തിറക്കി. 'തോറ്റം പാട്ട്' എന്ന ഗാനം ഡോക്ടര്‍ ലിങ്കണ്‍ന്റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് ഈ ഗാനം.
നിരഞ്ചും ഡോക്ടര്‍ ലിങ്കണും പറയുന്നു, 'പേര് സൂചിപ്പിക്കുന്നത് പോലെ തോറ്റം പാട്ട് ഒരു വിജയഗാനമാണ്. കുട്ടിക്കാലത്ത് നമ്മള് പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടും. വളരുമ്പോള്‍ ആ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. നിത്യജീവിതത്തില്‍ പൊരുതേണ്ടി വരുന്നു. എല്ലാ ദിവസവും വെല്ലുവിളികളെയും അരക്ഷിതാവസ്ഥയെയും വിമര്‍ശനങ്ങളേയും നേരിടേണ്ടി വരുന്നു. എന്നാലും ഒടുവില്‍ നമ്മള് ആ തടസങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യത്തില്‍ എത്തി ചേരും. ഓരോ മനുഷ്യരുടെയും ദൈനംദിന പ്രയത്നങ്ങളെ ഞങ്ങള്‍ ഈ ഗാനത്തിലൂടെ ആദരിക്കുകയാണ്.'
ഗാനം രചിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്. നിരഞ്ച് സുരേഷ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജയകൃഷ്ണന് ടി വി. എഡിറ്റിംഗ് ജോയല്‍ കവി. മ്യൂസിക്247ന്റെ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Thottampattu Niranj Suresh Feat. Doctor Lincoln Engandiyur Chandrashekaran Victory Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..