നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ 'തോന്നല്' പുറത്തിറങ്ങി. അഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 

ഷർഫുവിന്റെ വരികൾക്ക് ​ഗോവിന്ദ് വസന്തയാണ് സം​ഗീതം നൽകിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് അഹാന എത്തുന്നത്.

തെന്നൽ അഭിലാഷ്, ഫാഹിം സഫർ, അമിത് മോഹൻ രാജേശ്വരി, ഫർഹ ഫത്താഹുദ്ധീൻ, രോഹൻ പറക്കാട് തുടങ്ങിയവരാണ് അഭിനേതാക്കൾ. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ദ ട്രൈബ് കണ്‍സെപ്റ്റ്‌സാണ് നിര്‍മ്മാണം..

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍.

content Highlights : Thonnal music video directed by Ahaana Krishna Govind Vasantha Nimish Ravi