തിരുവോണനാളിലെ തിരക്കുകൾക്കിടയിൽ ശ്വേത മോഹൻ ആലപിച്ച ഓണപ്പാട്ട് തരംഗമാകുന്നു. തിരുവോണപ്പൊൻപുലരി എന്ന ഗാനം കോവിഡ് ഭീതികൾക്കും ആശങ്കകൾക്കുമിടയിൽ ഓണമാഘോഷിക്കുന്ന മലയാളികൾക്ക് നല്ലൊരു ദൃശ്യവിരുന്നാകുന്നു.

മനോജ് ബേബി, സാം ദേവസ്സി എന്നിവർ ചേർന്നാണ് സംഗീതം. അരവിന്ദ് എം ഗോപാൽ സംവിധാനം ചെയ്തിരിക്കുന്നു.

അഡ്വ സമുദ്ര രജിത്ത്, ജോ ഹരോൾഡ്, പോൾ ജോസ് കാച്ചപ്പിള്ളി, അശ്വതി പോൾ, അഡ്വ റിജോയ്സ് ചെമ്പകശ്ശേരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Content Highlights :thiruvona ponpulari music video ft shweta mohan